Latest

ജന്മാഷ്ടമി പുരസ്‌കാരം ജി വേണുഗോപാലിന്

“Manju”

തിരുവനന്തപുരം: ബാലഗോകുലത്തിന്റെ ജന്മാഷ്ടമി പുരസ്‌കാരത്തിന് പിന്നണി ഗായകൻ ജി വേണുഗോപാൽ അർഹനായി. ശ്രീകൃഷ്ണ ദർശനങ്ങളെ മുൻനിർത്തി സാഹിത്യം, കല, വൈജ്ഞാനിക രംഗങ്ങളിൽ മികച്ച സംഭാവന ചെയ്തിട്ടുള്ള വ്യക്തികളെയാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുക്കുന്നത്.

50,000 രൂപയും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ബാലഗോകുലത്തിന്റെ കീഴിലുള്ള ബാല സംസ്‌കാര കേന്ദ്രമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ശ്രീകുമാരൻ തമ്പി, കൈതപ്രം ദാമോദരൻ നമ്പൂതിരി, പ്രൊഫസർ സി.എൻ പുരുഷോത്തമൻ, എൻ ഹരീന്ദ്രൻ മാസ്റ്റർ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്. ശ്രീകൃഷ്ണജയന്തിയൊടനുബന്ധിച്ച് ഓഗസ്റ്റ് 12ന് എറണാകുളത്ത് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പുരസ്‌കാരദാനം നടക്കും.

ഇരുപത്തിയാറാമത് ജന്മാഷ്ടമി പുരസ്‌കാരമാണ് ഇത്തവണത്തേത്. മാതാ അമൃതാനന്ദമയീദേവി, മഹാകവി അക്കിത്തം, സുഗത കുമാരി, യൂസഫലി കേച്ചേരി, കെബി ശ്രീദേവി, പി ലീല, മള്ളിയൂർ ശങ്കരൻ നമ്പൂതിരി, സ്വാമി ചിദാനന്ദപുരി, സ്വാമി പരമേശ്വരാനന്ദ, ആർട്ടിസ്റ്റ് കെകെ വാര്യർ, തുളസി കോട്ടുങ്കൽ, അമ്പലപ്പുഴ ഗോപകുമാർ, വിഷ്ണുനാരായണൻ നമ്പൂതിരി, എസ്. രമേശൻ നായർ, ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, പി.പരമേശ്വരൻ, മധുസൂദനൻ നായർ, കെ.എസ്. ചിത്ര, കെജി ജയൻ, പി നാരായണകുറുപ്പ്, സുവർണ്ണ നാലപ്പാട്, ശ്രീകുമാരൻ തമ്പി, പ്രൊഫ. തുറവൂർ വിശ്വംഭരൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, കലാമണ്ഡലം ഗോപി തുടങ്ങിയവരാണ് മുൻ വർഷങ്ങളിൽ ജന്മാഷ്ടമി പുരസ്‌കാരം നേടിയത്.

Related Articles

Back to top button