ArticleArts and CultureIndiaKeralaLatest

ഐ ലീഗില്‍ ചരിത്രം കുറിച്ച്‌ ഗോകുലം കേരള

“Manju”

ഐ ലീഗില്‍ ചരിത്രം കുറിച്ച്‌ ഗോകുലം കേരള എഫ് സി. കിരീടപോരാട്ടത്തില്‍ ട്രാവുനെ പിന്നില്‍ നിന്നും പൊരുതിക്കയറി തോല്‍പിച്ചാണ് ഗോകുലം കേരള ഐ ലീഗ് കിരീടത്തില്‍ മുത്തമിട്ടത്. ഇതാദ്യമാണ് കേരളത്തില്‍ നിന്നുള്ള ടീം ഐ ലീഗ് കിരീടം നേടുന്നത്. 24ാം മിനുട്ടില്‍ ബിദ്യാസാഗര്‍ സിങ്ങിലൂടെ മുന്നിലെത്തിയ ട്രാവുവിനെ ഷരീഫ് മുഹമ്മദ് (70), എമില്‍ ബെന്നി (74), ഡെന്നി ആന്‍റ്വി(77), മുഹമ്മദ് റഷീദ് (90+4) എന്നിവരുടെ ഗോളില്‍ മറികടക്കുകയായിരുന്നു.

70 മിനുട്ട് വരെ ഒരു ഗോളിന് പിന്നിട്ടശേഷം ഏഴു മിനിറ്റുകള്‍ക്കുള്ളില്‍ മൂന്നു ഗോളുകള്‍ കുറിച്ച്‌ ട്രാവുവിന്റെ കിരീടം മോഹം തട്ടിത്തെറിപ്പിക്കുകയായിരുന്നു. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം വല കുലുക്കി ഗോകുലത്തിന്റെ താരങ്ങള്‍ കിരീടം കൈപ്പിടിയിലൊതുക്കി. ഈ നേട്ടത്തോടെ എ എഫ് സി കപ്പിന് ഗോകുലം യോഗ്യത നേടി. നേരത്തെ ഡ്യൂറന്റ് കപ്പില്‍ ഗോകുലം കിരീടം നേടിയിരുന്നു.

 

Related Articles

Back to top button