ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് തൃശൂരില്‍ പര്യടനം തുടരുന്നു.രാവിലെ ആറരക്ക് പേരാമ്പ്രയില്‍ നിന്ന് ആരംഭിച്ച പദയാത്രയുടെ ആദ്യഘട്ടം കൊടകര വഴി ആമ്പല്ലൂരില്‍ സമാപിക്കും. രണ്ടാംഘട്ടം വൈകിട്ട് അഞ്ചു മണിക്ക് ആമ്പല്ലൂരില്‍ നിന്ന് ആരംഭിച്ചു സ്വരാജ് റൗണ്ടില്‍ പ്രവേശിക്കും. തേക്കിന്‍കാട് മൈതാനിയിലാണ് പൊതുസമ്മേളനം. ഇന്നുച്ചയ്ക്ക് രാമനിലയത്തില്‍ മത സമുദായിക നേതാക്കളുമായും പൗരപ്രമുഖരുമായും രാഹുല്‍ഗാന്ധി കൂടിക്കാഴ്ച്ച നടത്തും. സാഹിത്യ അക്കാദമിയില്‍ കലാ സാംസ്കാരിക പ്രമുഖരുമായും കൂടിക്കാഴ്ച്ച നിശ്ചയിച്ചിട്ടുണ്ട്.
Related Articles
Check Also
Close
-
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം; ശാന്തിഗിരിയിൽ ആഘോഷങ്ങൾക്ക് തുടക്കംAugust 13, 2022 9:53 AM