LatestThiruvananthapuram

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം; ശാന്തിഗിരിയിൽ ആഘോഷങ്ങൾക്ക് തുടക്കം

രാജ്യമൊട്ടാകെ നടന്നുവരുന്ന ആസാദി കാ അമൃത് മഹോതസവിന്റെ ഭാഗമായി പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലും ബ്രാഞ്ചാശ്രമങ്ങളിലും ഇന്ന് രാവിലെ 7 മണിക്ക് ദേശീയപതാക ഉയർത്തി.

“Manju”

തിരുവനന്തപുരം : രാജ്യമൊട്ടാകെ നടന്നുവരുന്ന ആസാദി കാ അമൃത് മഹോതസവിന്റെ ഭാഗമായി പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലും ബ്രാഞ്ചാശ്രമങ്ങളിലും ഇന്ന് രാവിലെ 7 മണിക്ക് ദേശീയപതാക ഉയർത്തി. ആശ്രമത്തിന്റെ വിവിധ സ്ഥാപനങ്ങളിലും വിദ്യഭ്യാസ സ്ഥാപനങ്ങളിലും എല്ലാവർഷവും സ്വാതന്ത്ര്യദിനാഘോഷം നടത്താറുണ്ടെങ്കിലും ഇതാദ്യമായാണ് ആശ്രമങ്ങൾ കേന്ദ്രീകരിച്ച് ഇത്രയും വിപുലമായരീതിയിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടക്കുന്നത്. പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ പ്രധാനകവാടത്തോട് ചേർന്ന് താമരപർണ്ണശാലയ്ക്ക് അഭിമുഖമായി സജ്ജീകരിച്ച ഇടത്ത് സ്വാമി ജനനന്മ ജ്ഞാന തപസ്വി (ഇന്റർനാഷണൽ ഓപ്പറേഷൻസ് ഇൻ ചാർജ് ) ദേശീയ പതാക ഉയർത്തി. നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം എന്ന അമൃത് ഒരുപാട് പേരുടെ ജീവത്യാഗത്തിന്റേയും സമർപ്പണത്തിന്റെയും ഫലമാണെന്നും സ്വാതന്ത്ര്യദിനം ഏറ്റവും മഹിമയോടെ ആഘോഷിക്കേണ്ടത് ഓരോ പൗരന്റേയും കടമയാണെന്നും സ്വാമി പറഞ്ഞു. രാജ്യത്ത് ആഘോഷിക്കപ്പെടുന്ന ഹർ ഘർ തിരംഗപരിപാടിയുടെ ഭാഗമായി വീടുകളിലേക്ക് ആവശ്യമായ ദേശീയപതാക വിതരണത്തിന്റെ ഉദ്ഘാടനവും സ്വാമി നിർവഹിച്ചു.

 

 

 

 

 

സ്വാമി ജനസമ്മതൻ ജ്ഞാനതപസ്വി, സ്വാമി ആനന്ദജ്യോതി ജ്ഞാനതപസ്വി, സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി, സ്വാമി ജനമോഹനൻ ജ്ഞാനതപസ്വി, ആശ്രമം സീനിയര്‍ ജനറല്‍ മാനേജര്‍മാരായ ഡി. പ്രദീപ് കുമാർ, ടി.കെ. ഉണ്ണികൃഷ്ണപ്രസാദ്, അഡീഷണല്‍ ജനറല്‍ മാനേജര്‍  പി.പി.ബാബു, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം. പി.പ്രമോദ് അനിൽ. ടി. പി, മോഹനൻ, മുരുകൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

                                                  ശാന്തിഗിരിസിദ്ധ മെഡിക്കൽ കോളേജ് എൻ.എസ്.എസ്  വോളന്റീയേഴ്സും വിശ്വസംസ്കൃതി കലാരംഗം പ്രവർത്തകരും നവപൂജിതം പ്രാർത്ഥനാചടങ്ങിനെത്തിയ ഗുരുഭക്തരും ആഘോഷപരിപാടികളിൽ പങ്കെടുത്തു. കേന്ദ്രആശ്രമത്തിനു പുറമെ രാജ്യത്തുടനീളമുള്ള ആശ്രമം ബ്രാഞ്ചുകളിലും സന്യാസിമാർ ദേശീയപതാക ഉയർത്തി. 14, 15 തീയതികളിലായി ആശ്രമത്തിന്റെ വിവിധ സ്ഥാപങ്ങളിലും വിദ്യാഭവൻ, സിദ്ധ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലും ആഘോഷപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

Related Articles

Back to top button