KeralaLatest

ബൂട്ടണിഞ്ഞ് കളത്തിലിറങ്ങി മന്ത്രി

“Manju”

ഫുട്ബോള്‍ മത്സരം ഉദ്ഘാടനം ചെയ്യാനെത്തി ബൂട്ടണിഞ്ഞ് കളത്തിലിറങ്ങി മന്ത്രി എം ബി രാജേഷ്. കക്കാട്ടിരി ഗോള്‍സ്‌ ഫീല്‍ഡ്‌ ടര്‍ഫില്‍ സോക്കര്‍ കാര്‍ണ്ണിവലിന്റെ ഭാഗമായ ഫുട്ബോള്‍ മത്സരത്തിലാണ് മന്ത്രി കളിച്ചത്. എല്ലാവരും കൂടി നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് കളത്തിലിറങ്ങിയതെന്നും നീണ്ട യാത്ര കഴിഞ്ഞാണ്‌ രാത്രിയോടെ കക്കാട്ടിരിയില്‍ എത്തിയതന്നും മന്ത്രി പറഞ്ഞു. എന്നാല്‍ കാണികളെ ആവേശം കൊള്ളിച്ച്‌ മനോഹരമായൊരു ഗോളുമടിച്ചാണ് മന്ത്രി മടങ്ങിയത്.

Related Articles

Back to top button