IndiaLatest

അര്‍ബൻ സഹകരണ ബാങ്കുകളുടെ ഇടപാടുകള്‍ പരിശോധിക്കാനൊരുങ്ങി ആര്‍ബിഐ

“Manju”

എറണാകുളം: സംസ്ഥാനത്തെ അര്‍ബൻ സഹകരണ ബാങ്കുകളുടെ ഇടപാടുകള്‍ പരിശോധിക്കാനൊരുങ്ങി ആര്‍ബിഐ. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് അര്‍ബൻ സഹകരണ ബാങ്കുകളുടെ ഇടപാടുകള്‍ ആര്‍ബിഐ പരിശോധിക്കുന്നത്.

കേരളത്തിലെ അര്‍ബൻ സഹകരണ ബാങ്ക് പ്രതിനിധികളുടെ അടിയന്തര യോഗം ഇന്ന് കൊച്ചിയില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഇഡി റിപ്പോര്‍ട്ട് അനുസരിച്ച്‌ കള്ളപ്പണ ഇടപാടുകളുണ്ടെന്ന് സംശയിക്കുന്ന പ്രാഥമിക സഹകരണ ബാങ്കുകളുമായി അര്‍ബൻ ബാങ്കുകള്‍ക്ക് ബന്ധമുണ്ടോയെന്ന് ആര്‍ബിഐ പരിശോധിക്കും.

കരുവന്നൂര്‍ സഹകരണ ബാങ്കുമായി രണ്ട് അര്‍ബൻ ബാങ്കുകള്‍ക്ക് സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് അടിയന്തര യോഗം ചേരുന്നത്. അതേസമയം കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സഹകരണ രജിസ്ട്രാര്‍ ടി.വി സുഭാഷ് ഐഎഎസിനെ ഇന്ന് ഇഡി ചോദ്യം ചെയ്യും.

Related Articles

Back to top button