ദില്ലി: നോട്ടീസ് നല്കിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാത്തതിനെ തുടര്‍ന്നാണ് രാജ്യസഭയില്‍ പ്രതിപക്ഷം ബഹളം വച്ചത്.തുടര്‍ന്ന് രണ്ടാം വട്ടവും സഭ നടപടികള്‍ നിര്‍ത്തിവച്ചു. പ്രതിഷേധം അറിയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന പാര്‍ട്ടികള്‍ രംഗത്തെത്തി. വിവിധ വിഷയങ്ങളില്‍ ചര്‍ച്ചവേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ ഒന്നിന് പോലും സ്പീക്കര്‍ ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് അംഗങ്ങള്‍ പ്രതിഷേധിച്ചു.സഭയില്‍ ബഹളം തുടര്‍ന്നതോടെ 11.33 വരെ നടപടികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. ശേഷം നടപടി ക്രമങ്ങള്‍ പുനരാരംഭിച്ചെങ്കിലും പ്രതിപക്ഷം നിലപാടില്‍ നിന്ന് പിന്നോട്ട് പോയില്ല. ഇതോടെ 11.50 വരെ വീണ്ടും സഭ നിര്‍ത്തിവെച്ചു. രാജ്യസഭയില്‍ ഇന്ത്യ – ചൈന അതിര്‍ത്തി തര്‍ക്കം അടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ച വേണെമന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
Related Articles
Check Also
Close
-
യുവജന കമ്മീഷൻ ചെയർമാനായി എം ഷാജർ ചുമതലയേറ്റുApril 28, 2023 11:41 AM