InternationalLatest
ദേശീയദിനാഘോഷം സംഘടിപ്പിച്ചു
മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് ദേശീയ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ലൈറ്റ് ഓഫ് കൈന്ഡ്നെസുമായി ചേര്‍ന്ന് സല്‍മാബാദ് അല്‍ ഹിലാല്‍ ഹോസ്പിറ്റലില്‍ നടത്തിയ മെഗാ മെഡിക്കല്‍ ക്യാമ്പിലും ആഘോഷപരിപാടികളിലും നിരവധി പേര് പങ്കെടുത്തു.പ്രസിഡന്റ് എഫ്.എം ഫൈസലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയദിനാഘോഷ യോഗം സെക്രട്ടറി ജ്യോതിഷ് പണിക്കര്‍, ലൈറ്റ് ഓഫ് കൈന്‍ഡ്നെസ് സാരഥി സെയ്ദ് ഹനീഫ് എന്നിവര്‍ നിയന്ത്രിച്ചു. ജര്‍മന്‍ സ്വദേശി കെയ് മെയ്ത്തിന്‍ യോഗം ഉദ്ഘാടനം ചെയ്തു.