Uncategorized

അജ്ഞാത പേടകം വെടിവച്ചിട്ട് യു.എസ്

വ്യോമഗതാഗതത്തിന് ഭീഷണിയാണെന്ന് കണ്ടതോടെയാണ് വെടിവച്ച്‌ വീഴ്ത്താന്‍ തീരുമാനിച്ചതെന്ന് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.

“Manju”

ന്യൂയോര്‍ക്ക്: യു.എസില്‍ അലാസ്കയ്ക്ക് മുകളില്‍ ആകാശത്ത് 40,000 അടി ഉയരത്തില്‍ പറന്ന അജ്ഞാത പേടകം പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദ്ദേശ പ്രകാരം സൈന്യം വെടിവച്ച്‌ വീഴ്ത്തി.

ഇന്ത്യന്‍ സമയം ഇന്നലെ പുലര്‍ച്ചെ 12.15നാണ് എഫ് – 22 യുദ്ധവിമാനത്തില്‍ നിന്ന് വിക്ഷേപിച്ച സൈഡ്‌വിന്‍ഡര്‍ മിസൈല്‍ പേടകത്തെ തകര്‍ത്തത്. പേടകം വിമാനമാണോ ഡ്രോണാണോ അതോ മറ്റെന്തെങ്കിലുമാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. വ്യോമഗതാഗതത്തിന് ഭീഷണിയാണെന്ന് കണ്ടതോടെയാണ് വെടിവച്ച്‌ വീഴ്ത്താന്‍ തീരുമാനിച്ചതെന്ന് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.

ഇതിന്റെ ലക്ഷ്യമോ ഉത്ഭവമോ വ്യക്തമല്ല. തങ്ങളുടെ വ്യോമപരിധിയില്‍ പ്രവേശിച്ച ചൈനീസ് ചാര ബലൂണിനെ കഴിഞ്ഞാഴ്ച യു.എസ് വെടിവച്ച്‌ വീഴ്ത്തിയിരുന്നു. വടക്കന്‍ അലാസ്കന്‍ തീരത്ത് കൂടി ഉത്തര ധ്രുവം ലക്ഷ്യമാക്കി നീങ്ങവെ ബോഫട്ട് കടലിന് മുകളില്‍ വച്ചാണ് വെടിവച്ചത്. അവശിഷ്ടങ്ങള്‍ താരതമ്യേന കുറവായിരുന്നു. ഇവ ശേഖരിച്ച്‌ പരിശോധനയ്ക്ക് വിധേയമാക്കും. വ്യാഴാഴ്ച രാത്രിയാണ് പേടകം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.

പേടകത്തിന്റെ അടുത്തേക്ക് യു.എസ് എയര്‍ഫോഴ്സിന്റെ രണ്ട് വിമാനങ്ങള്‍ എത്തുകയും അതിന്റെ ഉള്ളില്‍ ആരുമില്ലെന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു. നിരീക്ഷണ പേടകമായിരുന്നോ എന്ന് വ്യക്തമല്ല. അതേ സമയം, കനേഡിയന്‍ അതിര്‍ത്തിയില്‍ നിന്ന് 130 മൈല്‍ അകലത്തില്‍ വച്ചാണ് പേടകത്തെ വെടിവച്ച്‌ വീഴ്ത്തിയത്. യു.എസിന്റെ തീരുമാനത്തെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പിന്തുണച്ചു.

  • അജ്ഞാത പേടകം ലഭ്യമായ വിവരങ്ങള്‍
  • സിലിണ്ടര്‍ ആകൃതി
  • ഒരു ചെറിയ കാറിന്റെ വലിപ്പം
  • വെള്ളി കലര്‍ന്ന ചാര നിറം
  • ആകാശത്ത് ഒഴുകുന്ന പോലെ
  • ബലൂണിന്റെ ആകൃതിയോ വലിപ്പമോ ഇല്ല
  • വേഗത മണിക്കൂറില്‍ 32 – 64 കിലോമീറ്റര്‍ വരെ

Related Articles

Check Also
Close
  • …..
Back to top button