KeralaLatest

തിരുവനന്തപുരം മെഡിക്കൽ കോളജിൽ കരാർ നിയമനം

“Manju”

തിരുവനന്തപുരം മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രൊഫസർപീഡിയാട്രിക് കാർഡിയോളജി സർജറി തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ഇൻഇന്റർവ്യൂ നടത്തും. എം.ബി.ബി.എസ്, എം.സി.എച്ച്/ഡി.എൻ.ബി കാർഡിയോ തൊറാസിക് സർജറി എം.എസ്/ഡി.എൻ.ബി ഇൻ ജനറൽ സർജറിയാണ് യോഗ്യത. തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ കാര്യലയത്തിൽ ജൂൺ 7 രാവിലെ 11 മണിക്ക് ഇന്റർവ്യൂ നടക്കും. പ്രതിമാസ വേതനം 70,000 രൂപ. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ എത്തണം.

Related Articles

Check Also
Close
Back to top button