പോത്തന്‍കോട് :നവപൂജിതം 97 ആഘോഷങ്ങളോടനുബന്ധിച്ച് ശാന്തിഗിരി ഏരിയ റൂറൽ പരിധിയിൽ വരുന്ന യൂണിറ്റുകളുടെ ആലോചനായോഗം കമ്മ്യൂണിറ്റി ഹാളിൽ നടന്നു. ഓഗസ്റ്റ് ആറാം തീയതി ഞായറാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പൊതുയോഗം വിപുലമായ പരിപാടികളോടെ ആഗസ്റ്റ് 13 ആം തീയതി ഞായറാഴ്ച വൈകിട്ട് ഏഴുമണിക്ക് കമ്മ്യൂണിറ്റി കിച്ചൻ ഹാളിൽ വച്ച് നടത്താൻ തീരുമാനിച്ചു. ഈ മാസം 6 8 9 11 തീയതികളിൽ യൂണിറ്റ് പൊതുയോഗം നടത്താൻ തീരുമാനിച്ചു. യോഗത്തിൽ തിരുവനന്തപുരം ഏരിയ റൂറൽ ഹെഡ് അഡ്മിനിസ്ട്രേഷൻ ജനനി പ്രാർത്ഥന ജ്ഞാന തപസ്വിനി മുഖ്യപ്രഭാഷണം നടത്തി. ബ്രഹ്മചാരി മനു എൻ എം ,പ്രമോദ് എം പി എന്നിവർ സംസാരിച്ചു.
Related Articles
Check Also
Close