KeralaKollamLatest

രേഷ്മയുടേയും അജ്ഞാത ഫേസ്ബുക്ക് കാമുകന്റെയും കഥ സിനിമയാകുന്നു

“Manju”

കൊല്ലം: കൊല്ലത്ത് നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രേഷ്മയുടേയും അജ്ഞാത ഫേസ്ബുക് കാമുകന്റെയും കഥ സിനിമയാകുന്നു. ‘വണ്‍ ഡേ മിറര്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സന്തോഷ്‌ കൈമളിന്റെ തിരക്കഥയില്‍ നവാഗതനായ ഷാനു കാക്കൂറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുടുംബ ബന്ധങ്ങള്‍ തകര്‍ക്കുന്ന സോഷ്യല്‍ മീഡിയ ഉപയോഗങ്ങളും ഫേക്ക് പ്രൊഫൈലുകളും ഒക്കെ വിഷയമാകുന്ന ചിത്രം ഒരു ഫാമിലി സസ്പെന്‍സ് ത്രില്ലര്‍ ആയിരിക്കും.

മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തില്‍ രണ്ടു ഭാഷകളില്‍ നിന്നുമുള്ള പ്രമുഖ താരങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളാവും. അനന്ദു’ എന്ന വ്യാജ ഐഡിയില്‍നിന്ന് രേഷ്മയോട് ചാറ്റ് ചെയ്തിരുന്നത് ജീവനൊടുക്കിയ ആര്യയും ഗ്രീഷ്മയുമായിരുന്നു എന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഗ്രീഷ്മയുടെ സുഹൃത്തായ യുവാവിനെ ചോദ്യം ചെയ്തതോടെയാണ് ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചത്.

രേഷ്മയെ ഇത്തരത്തില്‍ ചാറ്റ് ചെയ്ത് കബളിപ്പിക്കുന്നതായി ഗ്രീഷ്മ സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. ഇതാണ് ഫേസ്ബുക്ക് കാമുകനെ തേടിയുള്ള പോലീസ് അന്വേഷണത്തില്‍ നിര്‍ണായകമായത്. കേസില്‍ ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട അജ്ഞാത കാമുകനൊപ്പം ജീവിക്കാനായിരുന്നു രേഷ്മ പ്രസവിച്ച ഉടനെ കുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ചത്.

Related Articles

Check Also
Close
Back to top button