KeralaLatest

രേവതി പട്ടത്താനം: സാഹിത്യം ജോര്‍ജ് ഓണക്കൂറിന്;വാദ്യകല തിരുവല്ല രാധാകൃഷ്ണന്

“Manju”

കോഴിക്കോട്: ഇത്തവണത്തെ രേവതി പട്ടത്താനം ജോര്‍ജ് ഓണക്കൂറിനും തിരുവല്ല രാധാകൃഷ്ണനും. 27-ന് രാവിലെ എട്ടിന് കൂടല്ലൂര്‍ നമ്പൂതിരിപ്പാട് നിശ്ചയിക്കുന്ന വേദപണ്ഡിതന് സാമൂതിരി രാജാവ് പണക്കിഴി നല്‍കി ആദരിക്കും. രാവിലെ 8.30-ന് പട്ടത്താന ഘോഷയാത്ര തളി സാമൂതിരി ഗുരുവായൂരപ്പന്‍ ഹാളിലേക്ക് പ്രവേശിക്കും. പട്ടത്താന സദസ്സ് നടന്‍ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം.ആര്‍ മുരളി എന്നിവര്‍ സംസാരിക്കും. മികച്ച സാഹിത്യകാരനുള്ള മനോരമ തമ്പുരാട്ടി പുരസ്‌കാരം ജോര്‍ജ് ഓണക്കൂറിനും മികച്ച വാദ്യകലാകാരനുള്ള ആസ്ഥാന മേളപ്രമാണി പുരസ്‌കാരം തിരുവല്ല രാധാകൃഷ്ണനും സമ്മാനിക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ എം.കെ രാഘവന്‍ എം.പി മുഖ്യാതിഥിയാകും.

Related Articles

Back to top button