AlappuzhaKeralaLatest

ഗന്ധിജി കേരളത്തിലെത്തിയതിന്റെ നൂറാം വാര്‍ഷികത്തില്‍ നൂറ് വത്യസ്തരായ വ്യക്തികള്‍ക്ക് ഗാന്ധിശില്‍പ്പം സമ്മാനിക്കാനൊരുങ്ങി പീസ് ഫൗണ്ടേഷന്‍

“Manju”

അനൂപ്

മാവേലിക്കര: ഗന്ധിജി കേരളത്തിലെത്തിയതിന്റെ നൂറാം വാര്‍ഷികത്തില്‍ നൂറ് വത്യസ്തരായ വ്യക്തികള്‍ക്ക് ഗാന്ധിശില്‍പ്പം സമ്മാനിക്കാനൊരുങ്ങി പീസ് ഫൗണ്ടേഷന്‍. പദ്ധതിയുടെ ഉദ്ഘാടനം ഫോട്ടോഗ്രാഫറും സാമൂഹ്യ പ്രവര്‍ത്തകനുമായ മാവേലിക്കര ജോയിന്റ് ആര്‍.ടി.ഒ. എം.ജി.മനോജിന് ഗാന്ധിശില്‍പ്പം നല്‍കി പീസ് ഫൗണ്ടേഷന്‍ പ്രസിഡന്റും ഗാന്ധിശില്‍പ്പിയുമായ ഡോ.ബിജു ജോസഫ് നിര്‍വ്വഹിച്ചു. വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി ഈ വര്‍ഷം തന്നെ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് സംഘടന അറിയിച്ചു. മാവേലിക്കര സിവില്‍ സ്റ്റേഷനിലെ ഗാന്ധി ശില്‍പ്പത്തിനരികില്‍ നടന്ന ചടങ്ങില്‍ മാവേലിക്കര കൃഷി ഓഫീസര്‍ എം.എന്‍.പ്രസാദ്, എ.എം.വി.ഐ എസ്.ശ്യാംകുമാര്‍, കശ്മീരില്‍ വീരമൃത്യുവരിച്ച സൈനികന്‍ സാം ഏബ്രഹാമിന്റെ പിതാവ് ഏബ്രഹാം എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button