KeralaLatestUncategorized
ഗൃഹപ്രവേശം നടന്നു
പോത്തൻകോട് : ശാന്തിഗിരി തിരുവനന്തപുരം റൂറൽ ഏരിയ പരിധിയിൽ പോത്തൻകോട് യൂണിറ്റിൽ സന്തോഷ് ടി കെ -അമ്പിളി കെ എൻ ദമ്പതികൾ വാവറമ്പലം കാവ് വിളയിൽ നിർമ്മിച്ച ‘നിർമ്മലം’ ഭവനത്തിന്റെ ഗൃഹപ്രവേശന കർമ്മം വ്യാഴാഴ്ച നടന്നു. രാവിലെ 11.30 ന് ആശ്രമം ഓപ്പറേഷൻസ് ചീഫ് സ്വാമി വിശ്വ ബോധജ്ഞാന തപസ്വി ചടങ്ങുകൾ നിർവ്വഹിച്ചു. സ്വാമി പത്മഗിരി ജ്ഞാന തപസ്വി, ബ്രഹ്മചാരി വിവേക് ബ്രഹ്മചാരി ഗുരുദത്ത് കെ. എസ്. എന്നിവരും ആത്മബന്ധുക്കളും ബന്ധുമിത്രാദികളും ചടങ്ങുകളിൽ പങ്കെടുത്തു.