IndiaLatest

പെരുമാറ്റച്ചട്ട ലംഘനം; മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്‍ ഹാസനെതിരെ കേസ്

“Manju”

കോയമ്പത്തൂര്‍: മക്കള്‍ നീതി മയ്യം പ്രസിഡന്‍റ് കമല്‍ ഹാസനെതിരെ കേസെടുത്ത് പൊലീസ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനത്ത് മാതൃക തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിനാണ് കേസ്. മക്കള്‍ നീതി മയ്യം പാര്‍ട്ടിക്കായി കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ നിന്നും ജനവിധി തേടാനിറങ്ങുകയാണ് കമല്‍ ഹാസന്‍. സ്വതന്ത്ര സ്ഥാനാര്‍ഥിയായ പളനികുമാര്‍ എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാട്ടൂര്‍ പൊലീസ് കമലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

രാംനഗറിലെ രാമക്ഷേത്രത്തിന് സമീപം ശ്രീരാമനായും ദേവിയായും വേഷമിട്ടെത്തിയ അഭിനേതാക്കള്‍ കമല്‍ ഹാസന്‍ വേണ്ടി പ്രചരണം നടത്തിയിരുന്നു. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിച്ചതിന് അടക്കം വിവിധ വകുപ്പുകള്‍ ചുമത്തിയാണ് താരത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇതിനിടെ തന്റെ രാഷ്ട്രീയ ജീവിതത്തിന് തടസ്സമായാല്‍ സിനിമാ രംഗം ഉപേക്ഷിക്കാന്‍ തയ്യാറെന്ന് കമല്‍ ഹാസന്‍ അറിയിച്ചിട്ടുണ്ട്. ജനങ്ങളെ സേവിക്കുന്നതിനായാണ് രാഷ്ട്രീയം തെരഞ്ഞെടുത്തത്. ഇതിന് സിനിമ ഒരു തടസ്സമായാല്‍ അത് ഉപേക്ഷിക്കുമെന്നാണ് കമല്‍ വ്യക്തമാക്കിയിരിക്കുന്നത്. ‘എന്റെ രാഷ്ട്രീയ ജീവിതത്തിന് തടസ്സമായാല്‍ നിലവില്‍ ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കി സിനിമാ രംഗം ഉപേക്ഷിക്കും’ എന്നായിരുന്നു വാക്കുകള്‍. കോയമ്ബത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ‘ഉലകനായകന്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കമല്‍ നിലപാട് വ്യക്തമാക്കിയത്.

അടുത്ത ദിവസാണ് തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം, ബിജെപി-എഐഎഡിഎംകെ സഖ്യം പോരാട്ടം നടക്കുന്ന തമിഴ്നാട്ടില്‍ കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യവും കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കമല്‍ ഹാസന്‍ മത്സരിക്കുന്ന കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി വനതി ശ്രീനിവാസനായി പ്രചരണത്തിനെത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനി കമല്‍ ഹാസനെ വെല്ലുവിളിച്ചത് വാര്‍ത്ത സൃഷ്ടിച്ചിരുന്നു. വനതി ശ്രീനിവാസനുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാകാനാണ് കമലിനോട് സ്മൃതി ആവശ്യപ്പെട്ടത്. ‘പ്രശ്‌നങ്ങള്‍ നന്നായി അറിയാമെന്നും പരിഹാരങ്ങള്‍ നല്‍കാനും നയങ്ങള്‍ നടപ്പിലാക്കാനും സാധിക്കുമെന്നും തെളിയിക്കുന്നതിനായി വനതി ശ്രീനിവാസനുമായി ഒരു സംവാദത്തിന് വരാന്‍ ഞാന്‍ കമല്‍ ഹാസനെ വെല്ലുവിളിക്കുന്നു’ എന്നായിരുന്നു ഇവരുടെ വാക്കുകള്‍.

Related Articles

Back to top button