കൊച്ചി ; നെടുമ്പാശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. റൺവേയിലേക്കു നീങ്ങിയ ഇൻഡിഗോ വിമാനം തിരിച്ചു വിളിച്ചു. വിമാനത്തിൽ ബോംബ് വച്ചതായി അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു. യാത്രക്കാരെയും ലഗേജും ഇറക്കി ബോംബ് സ്ക്വാഡ് പരിശോധിച്ചു. രാവിലെ 10.40ന് പുറപ്പെടേണ്ടിയിരുന്ന കൊച്ചി – ബെംഗളൂരു വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു വിമാനത്താവള അധികൃതർക്കു ലഭിച്ച അജ്ഞാത സന്ദേശം. വിമാനം റൺവേയിലേക്കു നീങ്ങിയ ശേഷമാണ് സന്ദേശം ലഭിച്ചത്. ബോംബ് സ്ക്വാഡിന്റെ പരിശോധന പൂർത്തിയാക്കിയ ശേഷം വിമാനം പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
Related Articles
ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ 135 കോടി ഡോസ് വാക്സിന് ലഭ്യമാക്കും : സുപ്രീം കോടതിയില്‍ കേന്ദ്രം
June 27, 2021 5:17 PM
മുളകിന് വിലയിടിഞ്ഞു; കര്‍ഷകര്‍ അക്രമാസക്തരായി
March 13, 2024 12:43 PM
Check Also
Close
-
ചുഴലിക്കാറ്റ്; മേഘാലയയില്‍ വീടുകള്‍ക്ക് നാശനഷ്ടംApril 15, 2022 2:32 PM