ചെന്നൈ : ശാന്തിഗിരി ആശ്രമം, ചെന്നൈ ബ്രാഞ്ച് സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള കോര്‍ഡിനേഷന്‍ മീറ്റിംഗ് നടന്നു. ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മീറ്റിംഗില്‍ സില്‍വര്‍ ജൂബിലി സെലിബ്രഷന്സ് ഹെഡ് സ്വാമി ഭക്തദത്തന്‍ ജ്ഞാനതപസ്വി, ചെന്നൈ റീജ്യണ്‍ ഹെഡ് സ്വാമി മനുചിത് ജ്ഞാനതപസ്വി എന്നിവര്‍ പങ്കെടുത്തു. ആശ്രമം അഡ്വൈസറി കമ്മിറ്റി ചുമതലക്കാരായ സബീര്‍ തിരുമല, ഡോ.ജി.ആര്. കിരണ്‍ ആശ്രമം ബ്രാഞ്ച് പ്രവര്‍ത്തകര്‍ വിവിധ കര്‍മ്മപദ്ധതികളുടെ ചുമതലയേറ്റെടുത്ത് എത്തിയിരിക്കുന്ന സെന്‍ട്രല്‍ ഓഫീസിലെ ചുമതലക്കാര്‍ എന്നിവര്‍ ചെന്നൈ ചെയ്യൂര്‍ ആശ്രമം കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ക്കൊപ്പം മീറ്റിംഗില്‍ പങ്കെടുത്തു. മീറ്റിംഗില്‍ ജനുവരി ആദ്യവാരം നടക്കുന്ന ആശ്രമം ദര്‍ശന മന്ദിരം സമര്‍പ്പണം, പ്രാര്‍ത്ഥനാലയം ശിലാസ്ഥാപനം, സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി.
Related Articles
പിന്കാലുകള് തളര്‍ന്ന പൂച്ചയ്ക്ക് വീല്‍ച്ചെയര്‍ നിര്‍മ്മിച്ച് മൃഗ ഡോക്ടറും ഉടമയും
July 2, 2020 12:32 PM
Check Also
Close
-
ജയിലര്‍ ഇനി ആമസോണിലുംSeptember 3, 2023 3:46 PM