പോത്തൻകോട് : ശാന്തിഗിരി വിശ്വസംസ്കൃതികലാരംഗത്തിൽ പുതുവത്സര ആഘോഷം നടന്നു. പുതുവര്‍ഷദിനമായ ഇന്നലെ (2024 ജനുവരി 1ന് ) വൈകിട്ട് വിശ്വസംസ്കൃതികലാരംഗത്തില് നടന്ന ആഘോഷത്തിന് ഹെഡ് സ്വാമി ജനസമ്മതന്‍ ജ്ഞാനതപസ്വി നേതൃത്വം നല്കി. ഗവേണിംഗ് കമ്മിറ്റിയിലെയും തിരുവനന്തപുരം ഏരിയ (റൂറല്‍) കമ്മിറ്റിയിലെയും പ്രവർത്തകർ ചേർന്ന് സംഘടിപ്പിച്ച പുതുവര്‍ഷ പ്രോഗ്രാമില്‍ അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് സ്വാമി ജനമോഹനന്‍ ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യമായിരുന്നു. ജനനി കരുണദീപ്തി ജ്ഞാനതപസ്വിനി, ജനനി കരുണശ്രീ ജ്ഞാനതപസ്വിനി, ബ്രഹ്മചാരിണിമാരായ എ.സച്ചിത, എസ്.എസ്.നല്ലമുദ്ര തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
ആര്‍ട്ട്സ് ആന്റ് കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് സീനിയര്‍ അഡ്വൈസര്‍ പബ്ലിക് റിലേഷന്‍സ് ഡോ.റ്റി.എസ്.സോമനാഥന്, ശാന്തിഗിരി റിസര്‍ച്ച് ഫൗണ്ടേഷന് ജനറല്‍ മാനേജര്‍ ജി.ജനാര്‍ദ്ദന മേനോന്, ആര്‍ട്ട്സ് ആന്റ് കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.പി.പ്രമോദ്, ജനറല്‍ അഡ്മിനിസ്ട്രേഷന് ഡിപ്പാര്‍ട്ട്മെന്റ് സീനിയര്‍ മാനേജര്‍ എസ്.ശ്യാംകുമാര്‍, ശാന്തിഗിരി വിശ്വസംസ്കൃതികലാരംഗം ഗവേണിംഗ് കമ്മിറ്റി ചുമതലക്കാരായ ഇന്ദു ഗോപന്, എസ്.പി.ജയകുമാര്‍ എന്നിവർ ആശംസകള്‍ അര്‍പ്പിച്ചു.
വിശ്വസംസ്കൃതികലാരംഗത്തിലെ വിദ്യാര്‍ത്ഥികളും രക്ഷാകര്‍ത്താക്കളും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിക്കുകയും ലഘു വിരുന്ന് ഒരുക്കുകയും ചെയ്തിരുന്നു. വിശ്വസംസ്കൃതികലാരംഗം ഗവേണിംഗ് കമ്മിറ്റി ഡെപ്യൂട്ടി കണ്‍വീനര്‍ ബിന്ദു സുനില്‍ സ്വാഗതവും അസിസ്റ്റന്റ് കണ്‍വീനര്‍ വി.അനില്‍കുമാര്‍ കൃതജ്ഞതയും പറഞ്ഞു.