സിറോ മലബാര്‍ സഭയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍ ചുമതലയേറ്റു. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. സഭയുടെ നാലാമത് മേജര്‍ ആര്‍ച്ച് ബിഷപ്പാണ് അദ്ദേഹം. കഴിഞ്ഞ ഏഴു വര്‍ഷമായി തെലങ്കാനയിലെ ഷംഷാബാദ് രൂപതാധ്യക്ഷനായിരുന്നു. തരഞ്ഞെടുപ്പിലൂടെ നിയമിതനായ രണ്ടാമത്തെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കൂടിയാണ് അദ്ദേഹം. കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് സിനഡ് ചേര്‍ന്ന് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുത്തത്.
Related Articles
Check Also
Close