InternationalLatest

ലുലു ഹൈപര്‍മാര്‍ക്കറ്റുകളില്‍ ഇടപാടുകള്‍ കടലാസ് രഹിതമാകുന്നു

“Manju”

സൗദിയിലെ ലുലു ഹൈപര്‍മാര്‍ക്കറ്റുകളില്‍ ഉപഭോക്താക്കളുമായുള്ള ഇടപാടുകള്‍ കടലാസ് രഹിതമാകുന്നു. ഹരിത ഷോപ്പിങ് അനുഭവത്തിനായി കടലാസ് ഉപയോഗം കുറയ്ക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി സൗദിയിലുടനീളമുള്ള ലുലു ശാഖകളില്‍ ഉപഭോക്താക്കള്‍ക്ക് ഇലക്‌ട്രോണിക് രസീത് നല്‍കുന്ന സംവിധാനത്തിന് തുടക്കമായി.

ഇ-രസീത് സംവിധാനം കടലാസ് രസീതുകള്‍ക്ക് പകരമായി മാറും. ഷോപ്പിങ് നടത്തുന്നവര്‍ക്ക് ബില്ലുകള്‍ തല്‍ക്ഷണം എസ്.എം.എസായി ലഭിക്കും. കടലാസില്‍ പ്രിന്റ് ചെയ്യാതെ മൊബൈല്‍ ഫോണില്‍ ഡിജിറ്റലായി സുക്ഷിക്കാനും പണമടയ്ക്കാനും കൂടുതല്‍ സൗകര്യപ്രദവും സുരക്ഷിതവുമാണ്. ഡിജിറ്റല്‍ രസീത് സംവിധാനം സൗദിയിലുടനീളമുള്ള മുഴുവന്‍ ലുലു ഹൈപര്‍മാര്‍ക്കറ്റുകളിലും നടപ്പാക്കുകയും പേപ്പറിന്റെ ഉപയോഗം ക്രമേണ കുറയ്ക്കുകയും ചെയ്യാനാണ് പദ്ധതി. മാത്രമല്ല, സമ്പര്‍ക്കരഹിത പേയ്മെന്റ് രീതി പ്രോത്സാഹിപ്പിക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്.

Related Articles

Back to top button