വെഞ്ഞാറമൂട്•കുടുംബ വഴക്കിനെ തുടർന്ന് പിതാവിനെ വെടിവച്ച് പരുക്കേൽപ്പിച്ച കേസിൽ മകൻ അറസ്റ്റിൽ. നെല്ലനാട് കോട്ടുകുന്നം ദിലീപ് ഭവനിൽ പരമേശ്വരൻ പിള്ള (65)യെ വെടിവച്ച കേസിൽ മകൻ ദിലീപ് കുമാർ (40)ആണ് അറസ്റ്റിലായത്. 28ന് ആയിരുന്നു സംഭവം
പുരയിടം എഴുതി വേണമെന്ന് ദിലീപ് കുമാർ ആവശ്യപ്പെട്ടുവെന്നും പിതാവ് നിരസിച്ചപ്പോൾ വീട്ടിൽ ഉണ്ടായിരുന്ന എയർ ഗൺ എടുത്തു കൊണ്ടു വന്ന് പുരയിടത്തിൽ കൃഷിപ്പണിയിലേർപ്പെർട്ടിരുന്ന പരമേശ്വരൻ പിള്ളയെ വെടിവയ്ക്കുകയും ചെയ്യകയായിരുന്നു.
അതിലൊരു പെല്ലറ്റ് തുളച്ച് കയറി തോളെല്ലിന് സാരമായി പരുക്കേൽക്കുകയും ചെയ്തിരന്നു. ഒളിവിൽ പോയ ഇയാളെ സിഐ വിജയരാഘവൻ, എസ്ഐമാരായ, ശ്രീജിത്, രാജേന്ദ്രൻ, സി പിഒ മഹേഷ് എന്നിവരടങ്ങിടയ സംഘം അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി.