AlappuzhaKeralaLatest

യുവാവിനെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു ആക്രമണത്തിൽ ഭാര്യക്കും പരിക്കേറ്റു

“Manju”

അനൂപ്

മാവേലിക്കര- യുവാവിനെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു. ആക്രമണത്തിനിടെ തടസ്സം പിടിക്കാനെത്തിയ ഭാര്യക്കും പരിക്കേറ്റു. മുള്ളിക്കുളങ്ങര ആലുംമൂട്ടിൽ സ്കൂളിന് സമീപം രാജേഷ് ഭവനത്തിൽ രാജേഷ് (40), രശ്മി രാജേഷ് (35) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. കൈയ്യിൽ രാഖി കെട്ടിയതിന്റെ പേരിലാണ് ആക്രമണം നടത്തിയതിയതെന്നും സി.പി.എമ്മാണ് ആക്രമണത്തിന് പിന്നിലെന്നും ബി.ജെ.പി ആരോപിച്ചു.

വീട്ടിലെത്തിയ ആക്രമി സംഘം മാതാവിന്റെയും ഭാര്യയുടേയും രണ്ട് കൊച്ചുകുട്ടികളുടെയും മുന്നിലിട്ട് വടിവാളുകൊണ്ട് കഴുത്തിലും തലയിലും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമണത്തിൽ തലയിലും, കഴുത്തിനും കൈകാലുകൾകും ഗുരുതരമായ പരുക്കേറ്റ രാജേഷിനേയും രശ്മി രാജേഷിനേയും മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അക്രമണത്തിനിരയായ രാജേഷിനെയും കുടുബത്തെയും ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ എം.വി.ഗോപകുമാർ സന്ദർശിച്ചു. പ്രതികൾക്കെതിരെ കർശന നടപടി ഉണ്ടായില്ലെങ്കിൽ സംഘപരിവാർ സംഘടനകൾ ഒന്നടങ്കം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കാൻ പ്രതിരോധനിര തീർക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി നിയോജകമന്ധലം അദ്ധ്യക്ഷൻ അഡ്വ.കെ.കെ.അനൂപ്, ജനറൽ സെക്രട്ടറി അഡ്വ.കെ.വി. അരുൺ, മണ്ഡലം ഉപാദ്ധ്യക്ഷൻ സുരേഷ് പൂവത്തുമഠത്തിൽ, ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം വിനോദ് ഉമ്പർനാട്, താലൂക്ക് ജനറൽ സെക്രട്ടറി സൂര്യകുമാർ, ആർ.എസ് എസ് ഘണ്ഡ് കാര്യവാഹ് ജി.കെ.ബിജു, ശാഖാ കാര്യവാഹ് സുവി. ബി.ജെ.പി തെക്കേക്കര പഞ്ചായത്ത് വടക്ക് ഏരിയ അദ്ധ്യക്ഷൻ മുരളീധരൻ പിള്ള, ഉപാദ്ധ്യക്ഷൻ അഭിലാഷ് വിജയൻ, മാവേലിക്കര മുൻസിപാലിറ്റി തെക്ക് ഏരിയ അദ്ധ്യക്ഷൻ ജീവൻ.ആർ.ചാലിശേരി, യുവമോർച്ചാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അമ്പാടി ദിലീപ്, യുവമോർച്ചാ പഞ്ചായത്ത് അദ്ധ്യക്ഷൻ ഇന്ദ്രജിത്ത്, വാർഡ് കമ്മറ്റി അംഗങ്ങളായ അജീഷ്, മനീഷ് തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Related Articles

Back to top button