തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് (യെല്ലോ അലേര്‍ട്ട്) നല്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആറ് ജില്ലകളിലാണ് താപനില മുന്നറിയിപ്പ്.
ഇന്നും നാളെയും കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി വരെയും ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട് , കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36ത്ഥഇ വരെയും ഉയരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. സാധാരണയെക്കാള്‍ 2 മുതല്‍ 3 ഡിഗ്രി വരെ കൂടുതലാണിത്.
സംസ്ഥാനത്തെ കടുത്ത ചൂടില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പകല്‍ 12 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. സൂര്യാഘാത ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രത മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും നിര്‍ദ്ദേശിച്ചിട്ടുണ്ട്.