ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി ഒളിമ്പിക്സിന് യോഗ്യത നേടി ഇന്ത്യൻ പുരുഷ-വനിത ടേബിള്‍ ടെന്നീസ് ടീമുകള്‍. റാങ്കിംഗിന്റെ അടിസ്ഥാനത്തിലാണ് ടീമുകള്‍ക്ക് പാരീസ് ഒളിമ്പിക്സിന് യോഗ്യത ലഭിച്ചത്.
സിംഗിള്‍സില്‍ പുരുഷ-വനിത വിഭാഗത്തിലും ഒളിമ്പിക്സിന് യോഗ്യത നേടാനായി. നിലവില്‍ പുരുഷ ടീം 15-ാം സ്ഥാനത്തും വനിത ടീം 13-ാം റാങ്കിലുമാണ്. 2008 ല്‍ ബീജിംഗ് ഒളിമ്പിക്സില്‍ ടേബിള്‍ ടെന്നീസ് ഉള്‍പ്പെടുത്തിയ ശേഷം ടീമിനത്തില്‍ ഇന്ത്യ യോഗ്യത നേടുന്നത് ചരിത്രത്തിലാദ്യമാണ്.