KeralaLatestThiruvananthapuram

മൊറ​ട്ടോറിയം: കേന്ദ്രത്തിന്​ സുപ്രീംകോടതിയുടെ അന്ത്യശാസനം

“Manju”

സിന്ധുമോള്‍ ആര്‍
ന്യൂഡല്‍ഹി: വായ്​പ മൊറ​ട്ടോറിയത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാറിന്​ രണ്ടാഴ്​ചത്തെ സമയം നല്‍കി സുപ്രീംകോടതി. രണ്ടാഴ്​ചക്കകം കേന്ദ്രസര്‍ക്കാറും ആര്‍.ബി.ഐയും ചേര്‍ന്ന്​ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണം. ആഗസ്​റ്റ്​ 31ന്​ അവസാനിച്ച വായ്​പ മൊറ​ട്ടോറിയം കാലാവധി സെപ്​റ്റംബര്‍ 28 വരെ നീട്ടി നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
കേന്ദ്രസര്‍ക്കാറിനും ആര്‍.ബി.ഐക്കും ഇത്​ അവസാന അവസരമാണ്​. ജനങ്ങള്‍ക്ക്​ ഉപകാരപ്രദമായ രീതിയില്‍ മൊറ​ട്ടോറിയം വിഷയത്തില്‍ തീരുമാനമുണ്ടാകണം. ഇനിയും കേസ്​ മാറ്റിവെക്കാനാകില്ലെന്നും സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച്​ കേന്ദ്രസര്‍ക്കാറിനെ അറിയിച്ചു. ജസ്​റ്റിസുമാരായ അശോക്​ ഭൂഷന്‍, ആര്‍.സുഭാഷ്​ റെഡ്ഡി, എം.ആര്‍ ഷാ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ്​ കേസ്​ പരിഗണിച്ചത്​. മൊറ​ട്ടോറിയം കാലയളവില്‍ വായ്​പ പലിശ ഒഴിവാക്കി നല്‍കണമെന്ന്​ ആവശ്യപ്പെട്ടുള്ള ഹരജികളാണ്​ നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്​.

Related Articles

Back to top button