Kozhikode

ചെക്യാട് തീ പൊള്ളലേറ്റ സ്റ്റഫിനും മരിച്ചു

“Manju”

വി.എം.സുരേഷ് കുമാർ

വടകര : നാദാപുരം ചെക്യാട് അരൂണ്ടയില്‍ പിതാവ് തീ കൊളുത്തി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്റ്റഫിന്‍ (14) മരിച്ചു. ഇതോടെ തീ പൊള്ളലേറ്റ ഒരു കുടുംബത്തിലെ നാല് പേരും മരണത്തിന് കീഴടങ്ങി.

കായലോട്ട് താഴെ സ്വദേശി രാജു (48), മൂത്തമകന്‍ സ്റ്റാലിഷ് (17) എന്നിവര്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. വ്യാഴാഴ്ച്ച ഉച്ചയോടെ രാജുവിന്റെ ഭാര്യ റീന (45) മരിച്ചു. ഇതിന് പിന്നാലെയാണ് രാത്രി ഏഴ് മണിയോടെ സ്റ്റഫിനും വിട വാങ്ങിയത്.

ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ടരയോടെയാണ് രാജന്‍ ഭാര്യ റീനയെയും രണ്ട് മക്കളെയും പെട്രോളൊഴിച്ച് തീ കൊളുത്തിയത്. സ്വകാര്യ ആശുപത്രിയില്‍ നിന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിച്ച് സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു .

 

Related Articles

Back to top button