പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം മെറ്റീരിയല്‍സ് മാനേജ് മെന്റ് വകുപ്പില്‍ കെ.എ. മുരളീധരന് ചുമതലയേറ്റു. ഇന്ന് രാവിലെ മെറ്റീരിയല്‍സ് മാനേജ്മെന്റ് ഓഫീസില്‍ ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാനതപസ്വിയുടെ മഹനീയ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ ശാന്തിഗിരി മെറ്റീരിയല്‍സ് മാനേജ്മെന്റ് വിഭാഗം ഹെഡ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് ഇന്‍ചാര്‍ജ് സ്വാമി ആത്മധര്‍മ്മന്‍ ജ്ഞാനതപസ്വി എന്നിവരും വിവിധ ഡിപ്പാര്‍ട്ട്മെന്റ് ചുമതലക്കാരും പങ്കെടുത്തു. ആശ്രമം ഡയറക്ടര്‍ ബോര്‍ഡിന്റെ 2024 മാര്‍ച്ച് 12 ന് നടന്ന മീറ്റിംഗിലെ തീരുമാന പ്രകാരമാണ് കെ.എ. മുരളീധന് പുതിയ ചുമതലയിലേക്ക് എത്തുന്നത്. ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം, ജോയിന്റ് സെക്രട്ടറിയുടെ ഓഫീസ് , ഓര്‍ഗനൈസിംഗ് സെക്രട്ടറിയുടെ ഓഫീസ് , ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് എന്നിവിടങ്ങളില്‍ ദീര്‍ഘകാലം സേവനം അദ്ദേഹം അനുഷ്ഠിച്ചിട്ടുണ്ട്.
Related Articles
Check Also
Close
-
സിവിൽ സർവീസ് പരീക്ഷാ പരിശീലനംAugust 26, 2023 2:22 PM