KeralaLatestThiruvananthapuram

നിയന്ത്രണങ്ങള്‍ പാലിച്ചില്ല: 5 സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി

“Manju”

ശ്രീജ.എസ്

കിഴക്കമ്പലം: കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തതിന്റെ പശ്ചാത്തലത്തില്‍ പള്ളിക്കരയിലെ 5 വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് കുന്നത്തുനാട് പഞ്ചായത്ത് റദ്ദാക്കി.

ഈ കടകളില്‍ സാനി​റ്റൈസര്‍ സ്ഥാപിച്ചില്ല, ആളുകള്‍ സാമൂഹിക അകലം പാലിച്ചില്ല എന്നിവ ചൂണ്ടിക്കാട്ടി നേരത്തേ കുന്നത്തുനാട് പൊലീസ് കേസെടുത്ത് പഞ്ചായത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുന്നത്തുനാട് പഞ്ചായത്ത് സെക്രട്ടറി പി.എന്‍ പ്രസാദിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി ലൈസന്‍സ് റദ്ദാക്കി. നിയന്ത്രണങ്ങള്‍ പാലിക്കാതിരുന്നാല്‍ കര്‍ശന നടപടി തുടരുമെന്ന് കുന്നത്തുനാട് പഞ്ചായത്തും, പൊലീസും അറിയിച്ചു.

Related Articles

Check Also
Close
Back to top button