IndiaKeralaLatest

മിഷന്‍ ഓക്‌സിജന്‍’ പദ്ധതിയിലേക്ക് ഒരു കോടി നൽകി സച്ചിന്‍

“Manju”

മുംബൈ: കോവിഡില്‍ സഹായഹസ്തവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും. ‘മിഷന്‍ ഓക്‌സിജന്‍’ പദ്ധതിയിലേക്ക് ഒരു കോടി രൂപയാണ് സച്ചിന്‍ നല്‍കിയത്. കോവിഡ്-19നെതിരെ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നും തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ സച്ചിന്‍ പറയുന്നു.

കോവിഡ് ആശുപത്രികളിലേക്ക് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇറക്കുമതി ചെയ്യാനാണ് ഈ പണം ഉപയോഗിക്കുക. കോവിഡ് മുക്തരായവര്‍ പ്ലാസ്മ ദാനം ചെയ്യണമെന്ന് അഭ്യര്‍ഥിച്ച്‌ നേരത്തെ
സച്ചിന്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തന്റെ 48-ാം ജന്മദിനത്തിലാണ് സച്ചിന്‍ ഈ വീഡിയോ പങ്കുവെച്ചത്.

Related Articles

Back to top button