സിന്ധുമോള്‍ ആര്
കോഴിക്കോട് ജില്ലയിലെ ഫ്ലാറ്റില്‍ ക്വാറന്റീനില്‍ കഴിഞ്ഞ യുവാവ് ബാല്‍ക്കണിയില്‍ കുടുങ്ങി. നഗരത്തിലെ ഫ്ലാറ്റില്‍ തനിച്ചു ക്വാറന്റീനില്‍ കഴിയവേയാണ് യുവാവ് ഇന്നലെ പകല്‍ ബാല്‍ക്കണിയില്‍ അകപ്പെട്ടത്.
അകത്തു നിന്നു മാത്രം തുറക്കാന്‍ സാധിക്കുന്ന വാതിലായിരുന്നു ബാല്ക്കണിയുടേത്. യുവാവ് ബാല്‍ക്കണിയില്‍ എത്തിയതോടെ വാതിലടഞ്ഞു. തുറക്കാന്‍ കഴിയാതെയായപ്പോള്‍ ബീച്ച് ഫയര്‍ സ്റ്റേഷനില്‍ വിവരം അറിയിച്ചു.
തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ചെത്തിയ അഗ്നിരക്ഷാസേനാംഗങ്ങള്‍ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറി യുവാവിനെ രക്ഷപ്പെടുത്തി. സ്റ്റേഷന് ഓഫിസര്‍ പി.സതീഷ്, അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ കെ.ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവര്‍ത്തനം.