നാടന്പാട്ടുകാര്ക്ക് സംസ്ഥാന സര്‍ക്കാര്‍ ആദരവ്
സിന്ധുമോള്‍ ആര്
ശാസ്താംകോട്ട: കേരളത്തിലെ ആയിരക്കണക്കിന് വേദികളില്‍ നാടന്‍ പാട്ടുകളെ തനത് ശൈലിയില്‍ അവതരിപ്പിച്ച ശാസ്താംകോട്ട പടിഞ്ഞാറേ കല്ലട വിളന്തറ സ്വദേശി നാടോടി പ്രകാശ് കുട്ടന്, പോരുവഴി മലനട സ്വദേശി ബൈജു പാട്ടുപുര, ശാസ്താംകോട്ട സ്വദേശി അഭിലാഷ് ആദി, പാങ്ങോട് സ്വദേശി മഹേഷ് തേനാദി എന്നിവരാണ് കേരള സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിലുള്ള ഫോക് ലോര്‍ അക്കാഡമിയുടെ യുവപ്രതിഭാ പുരസ്കാരത്തിന് അര്‍ഹരായത്. തെരുവുനാടകങ്ങള്‍ അവതരിപ്പിച്ചും ഏകാംഗ നാടകം സംവിധാനം ചെയ്തും അഭിനയത്തിലൂടെയുമാണ് നാടോടി പ്രകാശ് കുട്ടന് ശ്രദ്ധേയനായത്. പ്രഥമ കനല് ഖത്തര്‍ പുരസ്കാരവും കേരള സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പും നേടിയ ബൈജു പാട്ടുപുര മികച്ച ചിത്രകാരനും ആനിമേറ്ററുമാണ്. സാംസ്കാരിക വകുപ്പിന്റെ ഫെലോഷിപ്പും ഫോക് ലോര്‍ അക്കാഡമി ഫെലോഷിപ്പും നേടിയ അഭിലാഷ് (ബിജു) ആദി ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തംഗം കൂടിയാണ്. വര്‍ഷങ്ങളായി നാടന്‍പാട്ട് രംഗത്ത് നിറ സാന്നിദ്ധ്യമായ മഹേഷ് തേനാദി അനുഷ്ഠാന കലയായ പാക്കനാര്‍ കോലം അവതരിപ്പിക്കുന്ന അഭിനേതാവും കൂടിയാണ്. കൊവിഡ് കണക്കിലെടുത്ത് പുരസ്കാര ചടങ്ങ് നടത്താന്‍ കഴിയാത്തതിനാല്‍ ഇവര്‍ കേരള ഫോക് ലോര്‍ അക്കാഡമി ജേതാക്കളായ വിവരം അധികൃതര്‍ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.