ബീഹാർ:പതിനൊന്ന് ജില്ലകളിലായി 625 പഞ്ചായത്തുകളിലായി 15 ലക്ഷത്തിലധികം ആളുകൾ വെള്ളപ്പൊക്കത്തിൽ അകപ്പെടുന്നു. ദർബംഗ, മുസാഫർപൂർ, ഗോപാൽഗഞ്ച്, സുപോൾ, വെസ്റ്റ് ചമ്പാരൻ എന്നിവിടങ്ങൾ ആണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട ജില്ലകൾ. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ സജീവമാണ്. ഇന്ത്യൻ വ്യോമസേനയുടെ മൂന്ന് ഹെലികോപ്റ്ററുകൾ പ്രളയബാധിത പ്രദേശങ്ങൾ ചുറ്റിക്കറങ്ങുകയും വേണ്ട ഭക്ഷണ പാക്കറ്റുകൾ ജനങ്ങൾക്ക് നൽകുകയും ചെയ്യുന്നു. എൻഡിആർഎഫിന്റെയും എസ്ഡിആർഎഫിന്റെയും 25 ടീമുകൾ ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നു. ഒരു ലക്ഷത്തി അമ്പതിനായിരത്തോളം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയും 26 ദുരിതാശ്വാസ ക്യാമ്പുകളിൽ പതിനയ്യായിരം പേർ അഭയം പ്രാപിക്കുകയും ചെയ്തു.
Related Articles
Check Also
Close
-
കച്ചേരിപറമ്പില് വീണ്ടും കാട്ടാന വിളയാട്ടംNovember 4, 2021 7:24 PM