IndiaLatest

ആരോഗ്യ മേഖലയ്ക്ക് പുതിയ പദ്ധതിയുമായി പ്രധാനമന്ത്രി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി : ഡിജിറ്റല്‍ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ ഡിജിറ്റല്‍ ആരോഗ്യ മിഷന്‍ വഴി എല്ലാവര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

കൊവിഡ് വാക്സിനായുള്ള ശ്രമം തുടരുന്നുവെന്നു പ്രധാനമന്ത്രി അറിയിച്ചു. കൊവിഡ് പ്രതിരോധ മരുന്ന് എത്രയും വേഗം തയ്യാറാക്കാന്‍ നടപടികള്‍ ആരംഭിച്ചു. മരുന്നുകളുടെ പരീക്ഷണം തുടരുകയാണ്. ഇവ വിതരണം ചെയ്യാനുള്ള രൂപരേഖയും തയ്യാറാണ്. രാജ്യത്തെ ഓരോ പൗരനും വാക്സിന്‍ എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

110 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. 7000 പദ്ധതികള്‍ ഇതിന് കീഴില്‍ കണ്ടെത്തി. വിവിധ അടിസ്ഥാനസൗകര്യങ്ങള്‍ സംയോജിപ്പിക്കും.ആറ് ലക്ഷം ഗ്രാമങ്ങളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ എത്തിക്കും. 1000 ദിവസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കുമെന്നും മോദി അറിയിച്ചു.

Related Articles

Back to top button