KeralaLatestThiruvananthapuram

പോത്തൻകോട്ട് ടെംമ്പോ ട്രാവലർ കത്തി നശിച്ച നിലയിൽ

“Manju”

പോത്തൻകോട്: നന്നാട്ടുകാവ് ചാത്തൻപാട് അമാറുകുഴിയ്ക്ക് സമീപം വർക്ക്ഷോപ്പിൽ നിർത്തിയിട്ടിരുന്ന ടെംമ്പോ ട്രാവലർ കത്തി നശിച്ച നിലയിൽ. ചാത്തൻപാട് കല്ലുവെട്ടാം കുഴിയിൽ സുധീറിൻ്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് കത്തി നശിച്ചത്. തിങ്കളാഴ്ച രാവിലെ നാല് മണിയോടെയാണ് സംഭവം. സമീപവാസികളാണ് ടെംമ്പോ ട്രാവലർ കത്തുന്ന കണ്ടത്. തുടർന്ന് സുധീറിനെ വിവരമറിയിക്കുകയായിരുന്നു. പോത്തൻകോട് പോലീസിൻ്റെയും കഴക്കൂട്ടം ഫയർഫോഴ്സിൻ്റെയും സഹായത്തോടെ തീ അണച്ചു. ടെംമ്പോ ട്രാവലർ പൂർണ്ണമായും കത്തിനശിച്ചു. പോത്തൻകോട് പോലീസിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button