IndiaLatest

കര്‍ണാടക പൊലീസിലെ ‘സിങ്കം’ ഇനി രാഷ്‌ട്രീയത്തില്‍

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: കര്‍ണാടക പൊലീസിലെ ‘സിങ്കം’ എന്നറിയപ്പെട്ടിരുന്ന അണ്ണാമലൈ കുപ്പുസ്വാമി ബിജെപിയില്‍ ചേര്‍ന്നു. ഉടുപ്പി, ചിക്കമംഗലുരു ജില്ലകളിലെ എസ്.പിയായി മുന്‍പ് സേവനം അനുഷ്‌ടിച്ചിട്ടുള‌ള അണ്ണാമലൈ 2019ല്‍ സിവില്‍ സര്‍വീസ് ഉപേക്ഷിച്ചത്. ഡല്‍ഹിയിലെ ബിജെപി മുഖ്യകാര്യാലയത്തില്‍ നടന്ന അംഗത്വ ചടങ്ങില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.മുരളീധര്‍ റാവുവില്‍ നിന്ന് അണ്ണാമലൈ അംഗത്വം ഏ‌റ്റുവാങ്ങി. ബിജെപി തമിഴ്‌നാട് പ്രസിഡന്റ് എല്‍.മുരുകന്‍ ഒപ്പമുണ്ടായിരുന്നു. ബിജെപി ട്വി‌റ്റര്‍ ഹാന്‍ഡിലില്‍ വാര്‍ത്ത സ്ഥിരീകരിച്ച്‌ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്.

പാദസേവയോ പക്ഷപാദിത്വമോ ഇല്ലാത്ത പാര്‍ട്ടിയാണ് ബിജെപിയെന്ന് അണ്ണാമലൈ മുന്‍പ് അഭിപ്രായപ്പെട്ടിട്ടുണ്ട്. താനൊരു ദേശീയ വാദിയാണെന്നും ബിജെപിയെ കുറിച്ച്‌ തമിഴ്നാട്ടില്‍ ധാരാളം തെ‌റ്റിദ്ധാരണകളുണ്ടെന്നും അവ മാ‌റ്റാനായി പ്രവര്‍ത്തിക്കുമെന്നും അണ്ണാമലൈ മുന്‍പ് അഭിപ്രായപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button