IndiaLatest

കന്യാകുമാരി ജില്ലയിൽ ആറുപേർക്കുകൂടി കോവിഡ്.

“Manju”

ഗുരുദത്ത് കന്യാകുമാരി

 

നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയില്‍ ഇന്നലെ ആറുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ രോഗബാധിതരുടെ എണ്ണം 75 ആയി. മച്ചക്കോണം, പോതവിള സ്വദേശിയായ യുവതി (33)​,​ മണവാളക്കുറിച്ചി, പെരിയവിള സ്വദേശിയായ യുവതി ( 25 )​,​ കന്യാകുമാരി സൗത്ത് കുണ്ടല്‍ സ്വദേശി യുവതി ( 24 )​, വള്ളവിള സ്വദേശിയായ യുവതി (35)​,​ കുളച്ചല്‍ റീത്തപുരം സ്വദേശിയായ യുവാവ് (39)​,​ ഇയാളുടെ ഭാര്യ ( 35 )​എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയില്‍ നിന്നുവന്ന ഇവരെ ആരുവാമൊഴിയില്‍ സ്ഥാപിച്ചിട്ടുള്ള ചെക്‌പോസ്റ്റിലെത്തിലാണ് പരിശോധിച്ചത്. തുടര്‍ന്ന് ഇവരെ കന്യാകുമാരിയിലെ ലോഡ്‌ജില്‍ ക്വാറന്റൈന്‍ ചെയ്‌തു. പരിശോധന ഫലം വന്നതിനെ തുടര്‍ന്ന് ഇവരെ ആശാരിപ്പള്ളം ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.

Related Articles

Back to top button