KeralaLatestThiruvananthapuram

മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് – സെക്രട്ടേറിയറ്റ് മാര്‍ച്ച്, സംഘര്‍ഷം

“Manju”

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് വിവിധ പ്രതിപക്ഷ സംഘടനകളുടെ മാര്‍ച്ച്. ബിജെപിയും യൂത്ത് കോണ്‍ഗ്രസുമാണ് രാത്രിയോടെ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. ബിജെപി മാര്‍ച്ചിനിടെ സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘര്‍ഷമുണ്ടായി.ബിജെപി പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. ഇതോടെ പോലീസ് ലാത്തിവീശി. പോലീസിന്റെ ലാത്തിചാര്‍ജില്‍ ഏതാനും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റി. നാല് തവണ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ബിജെപിയുടെ മാര്‍ച്ച്. മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് നാളെ മുതല്‍ സംസ്ഥാന വ്യാപകമായ പ്രതിഷേധം അരങ്ങേറുമെന്ന് കെ. സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Check Also
Close
Back to top button