IndiaLatest

ഇഷ്ടതാരത്തെ വെളിപ്പെടുത്തി ഹര്‍ദിക്

“Manju”

ഇന്ത്യന്‍ ക്രിക്കറ്റിലെ കുങ്ഫൂ പാണ്ട എന്നറിയപ്പെടുന്ന കളിക്കാരനാണ് ഹര്‍ദിക് പാണ്ഡ്യ. പരിക്കിന്‍റെ പിടിയിലായിരുന്ന താരം ഇത്തവണത്തെ ഐപിഎല്ലിലൂടെ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഐപിഎല്ലിലെ പുതുമുഖ ടീമായ ഗുജറാത്ത് ടൈറ്റന്‍സിനെ ആദ്യ സീസണില്‍ തന്നെ കിരീടത്തിലേക്ക് നയിക്കാന്‍ താരത്തിന് സാധിച്ചു.

ഇപ്പോഴിതാ ക്രിക്കറ്റിലെ തന്‍റെ ഇഷ്ടതാരം ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹര്‍ദിക് പാണ്ഡ്യ. സച്ചിനും ദ്രാവിഡും ധോണിയും സെവാഗും ഗാംഗുലിയും എന്നിവരടങ്ങിയ ഇതിഹാസങ്ങള്‍ ഒന്നുമല്ല താരത്തിന്‍റെ ഇഷ്ടതാരം. ഹര്‍ജിക്ക് പാണ്ഡ്യ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് വസീം ജാഫറുടെ ബാറ്റിംഗ് ആണെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അധികം ശോഭിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇതിഹാസങ്ങള്‍ക്ക് മുകളില്‍ താന്‍ അദ്ദേഹത്തിന് സ്ഥാനം നല്‍കിയിട്ടുണ്ട് എന്നും താരം പറഞ്ഞു.

Related Articles

Back to top button