മലയാളി പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ചിത്രമാണ് ജിത്തു ജോസഫിന്റെ ‘ദൃശ്യം’. അതിനാല്‍ തന്നെ ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാര്‍ത്തയെയും ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ദൃശ്യം2ന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിക്കുകയും ചെയ്തു. ഇപ്പോള്‍ പുതിയ ചിത്രത്തിന്റെ ലോക്കേഷനില്‍ നിന്നുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് നായകന് മോഹന്‍ലാല്‍. മീന, എസ്തര്, അന്‍സിബ എന്നിവര്‍ക്കൊപ്പം നില്ക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് ചിത്രീകരണം. കോവിഡ് പരിശോധന പൂര്‍ത്തിയായവരാണ് ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഷൂട്ടിങിനു മുന്നോടിയായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു.
ആദ്യ പത്ത് ദിവസം ഇന്‍ഡോര്‍ രംഗങ്ങളാവും ചിത്രീകരിക്കുക. രണ്ടാഴ്ചയ്ക്കപ്പുറം തൊടുപുഴയിലേക്ക് ഷൂട്ടിങ് ഷിഫ്റ്റ് ചെയ്യും. ഇവരുമായി സെറ്റിലേക്ക് ഭക്ഷണത്തിനടക്കമുള്ള സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും ഷൂട്ടിങ് സ്ഥലത്തേക്കുള്ള സുരക്ഷ ഒരുക്കുന്ന ടീമിനും പുറത്തു നിന്നുള്ളവര്‍ക്കുമോ ബന്ധപ്പെടാന്‍ സാഹചര്യമുണ്ടാകില്ല. ഷൂട്ടിങ് തീരുന്നതുവരെ സംഘത്തിലുള്ള ആര്‍ക്കും പുറത്തു പോകാനും അനുവാദമുണ്ടാകില്ല. 17-ന് തുടങ്ങേണ്ടിയിരുന്ന ചിത്രം കോവിഡ് സമ്പര്‍ക്കവ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ മാറ്റുകയായിരുന്നു. ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ദൃശ്യം ആദ്യഭാഗത്തില്‍ ഒന്നിച്ച അതേ ടീം തന്നെയാണ് അണിനിരക്കുക.