ന്യൂഡൽഹി • ബിഹാർ തിരഞ്ഞെടുപ്പിനു മുന്നോടിയായി ലോക്താന്ത്രിക് ജനതാദൾ നേതാവ് ശരദ് യാദവിന്റെ മകൾ സുഭാഷിണി യാദവ് കോൺഗ്രസിൽ ചേർന്നു. എൽജെപി നേതാവും മുൻ എംപിയുമായ കാളി പാണ്ഡെയും കോൺഗ്രസിലെത്തി. ഇരുവർക്കും നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് നൽകിയേക്കും. ആരോഗ്യം മോശമായതിനാൽ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ശരദ് യാദവ് സജീവമല്ലെന്നും ബിഹാറിൽ മഹാസഖ്യത്തെ ശക്തിപ്പെടുത്താൻ താൻ പ്രവർത്തിക്കുമെന്നും സുഭാഷിണി പറഞ്ഞു.
Related Articles
Check Also
Close