KozhikodeLatest

ലോക പ്രമേഹദിനം ആചരിച്ചു.

“Manju”

 

കോഴിക്കോട് : ജീവിതം മധുരിക്കാൻ പ്രമേഹത്തെ ചെറുക്കാം എന്ന ലക്ഷ്യത്തോടെ ശാന്തിഗിരി ഡയബറ്റിക് കെയർ എന്ന നൂതന ചികിത്സാരീതിയുടെ ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസുകളും നടന്നു . നവംബർ 14 ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ഈസ്റ്റ് നടക്കാവിൽ പ്രവർത്തിക്കുന്ന ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റലിൽ വെച്ച് നടന്ന ചടങ്ങിൽ ആദരണീയ സ്വാമി വന്ദനരൂപൻ ജ്ഞാന തപസ്വി ശാന്തിഗിരി പ്രമേഹ ക്ലിനിക്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച ” ജീവിതം മധുരിക്കാൻ പ്രമേഹത്തെ ചെറുക്കാം ” എന്ന പദ്ധതി ഉദ്ഘാനം ചെയ്തു. സീനിയർ മെഡിക്കൽ ഓഫീസർ ഡോ. അനിഷ് വിശ്വനാഥൻ പ്രമേഹത്തെ ചെറുക്കാം എന്ന വിഷയത്തിൽ ബോധവൽകരണ ക്ലാസ്സ് എടുത്തു.
മൂന്ന് മാസത്തെ ചിട്ടയായ ഭക്ഷണക്രമം, വ്യായാമം, രക്തം ശുദ്ധീകരിക്കുന്ന ഡീട്ടോക്സ് ചികിത്സ എന്നിവയിലൂടെ പ്രമേഹത്തിൽ നിന്ന് മോചനം നേടാൻ കഴിയുന്ന രീതിയിൽ ആണ് സംവിധാനമാണ് ശാന്തിഗിരി പ്രമേഹ ക്ലിനിക്കിൽ ലഭ്യമാക്കുന്നത്.

Related Articles

Back to top button