IndiaLatest

ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി റയില്‍വേ

“Manju”

ന്യൂഡല്‍ഹി : കേരളത്തിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി റയില്‍വേ. സംസ്‌ഥാനത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ റയില്‍വേ തീരുമാനിച്ചു. കോവിഡ് വ്യാപനം മൂലം കേരളത്തിലേക്കുള്ള മിക്ക സര്‍വീസുകളും റയില്‍വേ നിര്‍ത്തി വച്ചിരിക്കുകയായിരുന്നു.

കൊച്ചുവേളി-ബാനസവാടി ഹംസഫര്‍ എക്‌സ്‌പ്രസ് എട്ടാം തീയതി മുതലും, അതിന്റെ മടക്ക ട്രെയിന്‍ ഒന്‍പതാം തീയതി മുതലും ആരംഭിക്കും. കൂടാതെ കൊച്ചുവേളി-പോര്‍ബന്തര്‍ നാലാം തീയതി മുതലും, എറണാകുളം-ബാനസവാടി വീക്ക്‌ലി അഞ്ചാം തീയതി മുതലും, കന്യാകുമാരി- മാതാ വൈഷ്‌ണോദേവി കത്ര ഹിമസാഗര്‍ ഒന്‍പതാം തീയതി മുതലും സര്‍വീസ് നടത്തും. ഹിമസാഗറില്‍ 6 കോച്ചുകള്‍ കൂട്ടും. അതേസമയം, കന്യാകുമാരി-മുംബൈ ജയന്തി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

Related Articles

Back to top button