IndiaKeralaLatest

ഉത്തർപ്രദേശിൽ പടക്ക വില്പനയ്ക്കും ഉപയോഗത്തിനും വിലക്ക്

“Manju”

സിന്ധുമോൾ. ആർ

ലക്നൌ: ദീപാവലിക്ക് പടക്കം വില്‍ക്കാനും ഉപയോ​ഗിക്കാനും 13 ന​ഗരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. നവംബര്‍ 9 അര്‍ദ്ധരാത്രി മുതല്‍ നവംബര്‍ 30 അര്‍ദ്ധരാത്രി വരെയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാത്തരം പടക്കങ്ങളും വില്‍ക്കുന്നതും ഉപയോ​ഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് ഉത്തരവ്. എന്നാല്‍, അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ട ജില്ലകളില്‍ മാത്രം പടക്കം വില്‍ക്കാന്‍ അനുവാദമുണ്ട്. മുസാഫിര്‍ നഗര്‍, ആഗ്ര, വരാണസി, മീററ്റ്, ഹാപൂര്‍, ഗാസിയബാദ്, കാണ്‍പൂര്‍, ലഖ്‌നൗ, മൊറാദാബാദ്, നോയിഡ, ഗ്രേറ്റര്‍ നോയിഡ, ബാഗ്പത്, ബുലന്ദ്ഷഹര്‍ എന്നീ നഗരങ്ങളിലാണ് നിരോധനം. ഉത്തരവ് പിന്നീട് അവലോകനം ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Related Articles

Back to top button