തിരഞ്ഞെടുപ്പ്, സംസ്ഥാന കമ്മിറ്റി ഇടപെട്ടു. സീറ്റില്‍ ധാരണ
കൃഷ്ണകുമാര്‍ സി.
വെഞ്ഞാറമ്മൂട് : തദ്ദേശതെരഞ്ഞെടുപ്പില്‍ നെല്ലനാട് ഗ്രാമപഞ്ചായത്തിൽ സിപിഎം – സിപി ഐ ധാരണയിൽ . ആകെയുള്ള 16 വാർഡുകളിൽ 10 സീറ്റുകളിൽ സി പി എമ്മും 6 സീറ്റുകളിൽ സി പി ഐയും മത്സരിക്കും . ഇരുപാർട്ടികളുടെയും പ്രാദേശിക ഘടകങ്ങൾ തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതോടെ സംസ്ഥാന കമ്മിറ്റികൾ ഇടപെട്ടു തർക്കങ്ങൾ പരിഹരിക്കാൻ നിർദേശം നൽകുകയായിരുന്നു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇതിന് മുമ്പ് 12 തവണ സി പി എമ്മും സിപ് ഐയും തമ്മിൽ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഇത് പൊളിഞ്ഞതോടെ സി പി എം 16 സീറ്റുകളിലും സി പി ഐ 9 സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്യിതിരുന്നു. ഏതെല്ലാം വാർഡുകളിൽ നിന്നും സ്ഥാനാർത്ഥികളെ പിൻവലിക്കുമെന്ന് ഇന്ന്നടക്കുന്ന യോഗത്തിൽ തീരുമാനമാകും. കോണ്‍ഗ്രസ് ക്യാമ്പ് വളരെ ആകാംക്ഷയോടെ കാത്തിരുന്ന ചുതുര്കോണ മത്സരത്തിന് നിരാശ്ശയായി.