KeralaLatest

പോത്തന്‍കോട് നിയന്ത്രണങ്ങള്‍ പാളുന്നു:എം ബാലമുരളി ജില്ലാ സെക്രട്ടറി ബി ജെ പി

“Manju”

ജ്യോതിനാഥ് . കെ. പി

പോത്തന്‍കോട് ചന്ത അടച്ചിട്ടിരിക്കുകയാണെങ്കിലും ചന്തയ്ക്കു പുറത്ത് പ്രധാന റോഡിനിരുവശവും ചന്തയ്ക്കകത്തേക്കാള്‍ തിരക്കാണിപ്പോള്‍. അന്യസംസ്ഥാനക്കാര്‍ ഒരു നിയന്ത്രണവുമില്ലാതെ വിഹരിക്കുകയാണ്. മന്ത്രിയും ഉത്തരവാദിത്വപ്പെട്ടവരും തന്നെ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി. പോത്തന്‍കോട്ട് സ്കൂളില്‍ പഠിക്കാത്ത കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുവരെ സ്കൂളില്‍ പൊതുപരിപാടി നടത്തിയതും പോലീസ് സ്റ്റേഷനിലും സ്കൂളിലും സമരപരിപാടികള്‍ നടത്തിയതുമൊക്കെ വൈറസ് ഭീക്ഷണി ഒഴിഞ്ഞു എന്നുള്ള സന്ദേശമാണ് പൊതുജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്.

ഗ്രാമപഞ്ചായത്ത് ഒരുമിച്ചു ഭരിക്കുന്ന സി പി എം കോണ്‍ഗ്രസും ഏകപക്ഷീയമായി സി പി എം നേതൃത്വം നടത്തുന്ന സമൂഹ അടുക്കളയുടെ കാര്യത്തില്‍ വരെ ഒറ്റക്കെട്ടാണ്, ഈ രണ്ടു പാര്‍ട്ടികളുടെ മൂന്നാംകിട രാഷ്ട്രീയ നാടകം ഒരു നാടിനെയാകമാനം ഭീതിയിലാഴ്ത്തിയിരിക്കുികയാണ്. കൊറോണ ബാധിച്ച് ഏറ്റവും വലിയ ദുരന്തമുണ്ടായ ഈ നാട്ടില്‍ ഇനി ഒരു രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് എന്ന് എം ബാലമുരളി ജില്ലാ സെക്രട്ടറി ബി ജെ പി അഭ്യര്‍ത്ഥിക്കുന്നു.

Related Articles

Leave a Reply

Check Also
Close
Back to top button