InternationalLatest

കടലില്‍ നിന്ന് രണ്ട് ഉപഗ്രങ്ങള്‍ വിക്ഷേപിച്ച് ചൈന

“Manju”

ബെയ്ജിങ്: ബഹിരാകാശത്തേക്ക് രണ്ട് ഉപഗ്രഹങ്ങള്‍ വിജയകരമായി വിക്ഷേപിച്ച് ചൈന. മഞ്ഞക്കടലിലെ (Yellow Sea) വിക്ഷേപണ തറയില്‍ നിന്നാണ് ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് ചൈന ഉപഗ്രഹങ്ങള്‍ അയച്ചത്. ലോങ് മാര്‍ച്ച് 11 റോക്കറ്റിലായിരുന്നു വിക്ഷേപണം. കടല്‍ക്കരയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറിയാണ് വിക്ഷേപണ തറ ഒരുക്കിയിരുന്നത്. ഇതാദ്യമായാണ് കടലില്‍ നിന്ന് വിക്ഷേപിക്കാന്‍ പാകത്തില്‍ ലോങ് മാര്‍ച്ച് 11 പേടകത്തില്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയത്. 500 കിലോഗ്രാം വരെ ഭാരമുള്ള പേലോഡ് വഹിക്കാന്‍ പാകത്തിലാണ് വിക്ഷേപണ വാഹനം ക്രമീകരിച്ചിരിക്കുന്നത്. കടലിലും കരയിലുമായി വിക്ഷേപണം നടത്താന്‍ ലോങ് മാര്‍ച്ച് 11ന് സാധിക്കും.

ചൈനയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ചൈന നാഷണല്‍ സ്പേസ് അഡ്മിനിസ്ട്രേഷന്‍ (സി.എന്‍.എസ്..) അറിയിച്ചു. സെന്റിസ്പേസ്– 1 എസ്5, എസ്6 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. 2019 മുതല്‍ നാലാം തവണയാണ് ചൈന കടലില്‍ നിന്ന് ഉപഗ്രഹ വിക്ഷേപണം നടത്തുന്നത്. ചെലവ് കുറയ്ക്കാനാണ് കടലില്‍ നിന്ന് വിക്ഷേപണം നടത്തുന്നത് എന്നാണ് അവകാശവാദം. വാണിജ്യ ഉപയോഗത്തിനുള്ള വിക്ഷേപണ വാഹനമായ സ്മാര്‍ട് ഡ്രാഗണ്‍ മൂന്നും സെറെസ് ഒന്ന് സോളിഡ് റോക്കറ്റും കടലില്‍ നിന്ന് വിക്ഷേപണം നടത്താനാണ് ചൈനീസ് പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button