KeralaLatest

കര്‍ഷക ദിനത്തില്‍ വിപുലമായ ആഘോഷം

“Manju”

എറണാകുളം: കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവനില്‍ ചിങ്ങം 1 കര്‍ഷകദിനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വിപുലമായി നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ ദിവസം പഞ്ചായത്തിലെ മികച്ച കര്‍ഷകര്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കും. പഞ്ചായത്ത് പരിധിയിലെ കര്‍ഷകര്‍ക്ക് പുരസ്കാരത്തിനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

പുരസ്കാരങ്ങള്‍ ഇവയാണ്:
മികച്ച പച്ചക്കറി കര്‍ഷകന്‍, വനിതാ കര്‍ഷക, സംയോജിത കര്‍ഷകന്‍, പട്ടികജാതി കര്‍ഷകന്‍, ക്ഷീരകര്‍ഷകന്‍, മത്സ്യകര്‍ഷകന്‍, അക്വാപോണിക്സ് കര്‍ഷകന്‍, വിദ്യാര്‍ത്ഥി കര്‍ഷകന്‍, പൊക്കാളി കര്‍ഷകന്‍, ജൈവകര്‍ഷകന്‍ (ഭാരതീയ പ്രകൃതി കൃഷി പദ്ധതി), കേരകര്‍ഷകന്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മികച്ച സ്ഥാപനം, കാര്‍ഷിക മേഖലയില്‍ സജീവമായ മികച്ച വിദ്യാഭ്യാസ സ്ഥാപനം, മട്ടുപ്പാവ് കര്‍ഷകന്‍

പുരസ്ക്കാരത്തിനായി ഓഗസ്റ്റ് എഴിന് മുന്‍പ് കൃഷി ഭവനില്‍ വെള്ള പേപ്പറില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ പഞ്ചായത്ത്തല സമിതി പരിശോധന നടത്തി ഏറ്റവും മികച്ച കര്‍ഷകരെ തിരഞ്ഞെടുക്കും. കര്‍ഷക തൊഴിലാളികളോടുള്ള ആദര സൂചകമായി ഒരു മുതിര്‍ന്ന കര്‍ഷക തൊഴിലാളിയെയും അന്നേ ദിവസം ആദരിക്കും.

Related Articles

Back to top button