തിരുവനന്തപുരം : കേന്ദ്ര ഏജൻസികളെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താനുള്ള വഴികള്‍ തേടി നീതിയോ ന്യായമോ മര്യാദയോ ഇല്ലാത്ത അന്വേഷണമാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ നടത്തുന്നതെന്ന് കത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ തിരുത്തല്‍ നടപടികള്‍ ഉണ്ടാകാന്‍ പ്രധാനമന്ത്രി ഇടപെടണം. ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ഭരണഘടനാപരമായ അധികാരങ്ങളും അതിരുകളും നിര്‍ണയിച്ചിട്ടുണ്ട്. എന്താണോ കണ്ടെത്തേണ്ടത്, അതില്‍നിന്ന് മാറി സര്‍ക്കാരിന്റെ കുറ്റം കണ്ടെത്താനുള്ള അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരമില്ലായെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച് കത്തില്‍ പറയുന്നു.
Related Articles
ബേലൂര്‍ മഖ്നയെ ദൗത്യസംഘം കണ്ടു, കൂടെ മറ്റ് ആനകള്‍; ആന അക്രമാസക്തനാകാന്‍ സാധ്യത: ഡിഎഫ്ഒ
February 12, 2024 10:28 AM
Check Also
Close
-
തൃശൂര്‍ പൂരം നടത്തിപ്പിന് കൂടുതല്‍ നിയന്ത്രണങ്ങള്‍April 16, 2021 11:54 AM