ഇടുക്കി: ശമ്പളം ലഭിക്കാതത്തില്‍ പ്രതിഷേധിച്ച് ഇടുക്കിയില്‍ 108 ആംബുലന്‍സ് ജീവനക്കാര്‍ പണിമുടക്കി. ഒരു മണിവരെ ആയിരുന്നു സൂചനാ പണിമുടക്ക്. ശമ്പളം ലഭിച്ചില്ലെങ്കില്‍ ജനുവരി പത്തു മുതല്‍ അനിശ്ചിതകാല സമരത്തിലേക്കു കടക്കാനാണ് തീരുമാനം.കഴിഞ്ഞ രണ്ടു മാസമായി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയിലുണ്ടായിരുന്നവരാണ് 108 ആംബുലന്‍സ് ഡ്രൈവര്‍മാര്‍. എന്നാല്‍ പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നിന്നവരുടെ അവകാശങ്ങളോട് സര്‍ക്കാര്‍ മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഇടത് തൊഴിലാളി സംഘടനയുടെ നേതൃത്വത്തില്‍ സൂചന പണിമുടക്ക് നടത്തിയത്. ശമ്പളം നല്‍കാത്തതില്‍ നിരവധി തവണ ഇവര്‍ പ്രതിഷേധിച്ചിരുന്നു.
Related Articles
യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം
December 16, 2020 9:00 PM
Check Also
Close
-
കോവിഡ് പ്രതിരോധ വാക്സിന് ആദ്യഘട്ടം 30 കോടി പേര്‍ക്ക്December 18, 2020 3:59 PM